29 February Saturday

ഭരണഘടനാസംരക്ഷണം വര്‍ത്തമാനകാലത്തെ രാഷ്ട്രീയ ഉത്തരവാദിത്തം: ജോസഫ് അതിരുങ്കല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

അല്‍ഹസ്സ> പൗരത്വ ഭേദഗതിനിയമം ഇന്ത്യന്‍ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഇത് മതേതര ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും പ്രശസ്ത കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു.അല്‍ഹസ്സ നവോദയ റഷ്ദിയയില്‍ സംഘടിപ്പിച്ച ഭരണഘടനാസംരക്ഷണസദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഭരണഘടനാസംരക്ഷണത്തിനായി ഇന്ത്യക്കകത്തും പുറത്തും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരാന്‍ മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര എക്‌സി. അംഗം സലിം മണാട്ട് അധ്യക്ഷനായി.

ഹസ്സ ഇസ്ലാമിക് സെന്റര്‍ മലയാളവിഭാഗം മേധാവി നാസര്‍ മദനി, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവ്, കെ എം സി സി സെന്‍ട്രല്‍ സിക്രട്ടറി അഷ്റഫ് ഗസല്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കണ്‍വീനര്‍ അഷ്റഫ് ആമയൂര്‍, നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ എന്നിവര്‍ അഭിവാദ്യം ചെയ്തു.

 മുബാറസ് ഏരിയ സെക്രട്ടറി ചന്ദ്രശേഖരന്‍ മാവൂര്‍ സ്വാഗതവും ഹാഫുഫ് ഏരിയ സെക്രട്ടറി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.നവോദയ ഗായകസംഘം അവതരിപ്പിച്ച  'മനസ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ' എന്ന ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ സലിം മണാട്ട് രചനയും സംവിധാനവും നിര്‍വഹിച്ചു.

 നവോദയ സാംസ്‌കാരിക വിഭാഗം അവതരിപ്പിച്ച  'വി ദി പീപ്പിള്‍' എന്ന ലഘുനാടകവും അരങ്ങേറി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top