29 February Saturday

പൗരത്വനിയമഭേദഗതി: ശക്തമായ പ്രതിഷേധവുമായി യു കെ ഇന്ത്യന്‍ പ്രവാസികള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2019

യുകെ> ഇന്ത്യയിലെ കിരാത പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ പട്ടികയ്ക്കും എതിരില്‍ യു കെ ഇന്ത്യന്‍  പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡിസംബര്‍ 29 ന് നോട്ടിങ് ഹാമിലെ ഓള്‍ഡ് മാര്‍ക്കറ്റ് സ്‌ക്വയറിലെ ബ്രിയന്‍ ക്ലൂ സ്റ്റാ ച് യു വേദിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍, കുട്ടികള്‍ ഉള്‍പ്പെടുന്ന നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ മുസ്ലിങ്ങളുടെ വംശഹത്യക്ക് അടിത്തറ പാകുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരില്‍ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവാസികള്‍ സി.എ.എ,  എന്‍.ആര്‍. സിക്കെത്തിരിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

'നാനാത്വത്തില്‍ ഏകത്വം ' എന്നുള്ള തത്വത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചുകാട്ടി. അയല്‍ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിങ്ങളെ അന്യവല്‍കരിക്കുന്ന ബി. ജെ. പി യുടെ ഫാസിസ്റ്റ് അജണ്ട യെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.






 


പ്രധാന വാർത്തകൾ
 Top