21 November Thursday

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സമീക്ഷ

ജയൻ എടപ്പാൾUpdated: Tuesday Oct 15, 2019

ബ്രിട്ടൻ>ഒക്ടോബർ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യുകെയിലെ മലയാളികളുടെ സംഘടനയായ സമീക്ഷ  കേരളത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

പ്രവാസി മലയാളികൾക്ക് ഇത്രയേറെ പ്രയോജനപ്രദമായ കാര്യങ്ങൾ നടപ്പിലാക്കിയ സർക്കാർ ഇതിനു മുൻപ് കേരളത്തിലെ ഉണ്ടായിട്ടില്ല . ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാളെല്ലാം എല്ലാ കാര്യത്തിലും കേരളം എന്ന നമ്മുടെ കൊച്ചു സംസ്‌ഥാനത്തെ ഒന്നാമതെത്തിച്ചിരിക്കയാണ് പിണറായി സർക്കാർ. കാർഷിക മേഖലയും, വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും പെതുമേഖലയും മുമ്പെങ്ങുമില്ലാത്ത വിധം പുരോഗതി കൈവരിച്ചിരിക്കുന്നു. ചിലതെല്ലാം ആധുനിക രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ തന്നെ മാറി കൊണ്ടിരിക്കുന്നു.

കാർഷിക മേഖലയും, മറ്റു തൊഴിൽ സ്ഥാപനങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളും നല്ല രീതിയിൽ തന്നെ നടക്കുന്നു. ഇത്രയും നല്ലകാര്യങ്ങൾ ചെയ്ത് മുന്നോട്ട് കുതിക്കുന്ന എൽഡിഎഫ്‌ സർക്കാറിന് കരുത്തു പകരുന്നതാകട്ടെ ഈ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ ഓരോ വോട്ടുമെന്നും സമീക്ഷ പ്രസ്‌താവനയിൽ പറഞ്ഞു.

കൊച്ചി മെട്രോക്ക് അനുബന്ധമായി പത്തു ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ജലഗതാഗത ശൃംഖല ഒരുക്കുകയാണ് സംസ്ഥാന സർക്കാർ.
പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി ഡിസംബറോടെ പൂര്‍ത്തിയാകും. എല്‍എന്‍ജി ടെര്‍മിനല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ മലിനീകരണവും വിലയും കുറഞ്ഞ ഇന്ധനം സംസ്ഥാനത്ത് ധാരാളമായി ലഭ്യമാകും.

പുതിയ കാലത്തിന് അനുയോജ്യമായ നിരവധി പദ്ധതികള്‍ വ്യവസായ വകുപ്പിലൂടെ ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു. വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ റൈസ് പാര്‍ക്കുകള്‍, സിയാല്‍ മോഡല്‍ റബര്‍ കമ്പനി, നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ ഉദാഹരണമാണ്. .

കേരളത്തിന്‍റെ അഭിവൃദ്ധിയില്‍ അതിതല്‍പരരും അവിടുത്തെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ പ്രവാസി സഹോദരങ്ങള്‍ക്കാണ് നമ്മുടെ നിക്ഷേപരംഗത്തുണ്ടായ ആശാവഹമായ മാറ്റം ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ സമീക്ഷ യു കെ എൽഡിഎഫ്‌ സ്‌ഥാനാർത്ഥികളുടെ വിജയമാണ്‌ ആഗ്രഹിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top