Deshabhimani

ബിപികെ ബാഡ്മിന്റൺ സൂപ്പർ ലീഗ്: ഏരീസ് സെയിലേഴ്‌സിന് കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 02:35 PM | 0 min read

കുവൈത്ത് സിറ്റി > ബാഡ്മിന്റൺ പ്ലേയേഴ്സ് കുവൈത്തിന്റെ (ബിപികെ) നേതൃത്വത്തിൽ നടന്ന ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2 കിരീടം ഏരീസ് കുവൈത്ത് സെയിലേഴ്‌സിന്. ഫൈനൽ മത്സരത്തിൽ സഹാറ വിക്ടർ ടീമിനെ തോൽപ്പിച്ചാണ് നേട്ടം. സെമി മത്സരത്തിൽ റാപ്റ്റേഴ്‌സ് ടീമിനെയും ടീം 5:30യെയും തോൽപ്പിച്ചാണ് ഇരു ടീമുകളും ഫൈനലിൽ പ്രവേശിച്ചത്.

രണ്ടു ദിവസങ്ങളിലായി അഹ്‌മദി ഐ സ്‍മാഷ് ബാഡ്‌മിന്റൺ ഇൻഡോർ കോർട്ടിൽ നടന്ന മത്സരത്തിൽ ടസ്‌കേഴ്‌സ് ആൻഡ് സെൻട്രൽ ഹീറോസ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ (ഐഎസ്എ), പവർ സ്‍മാഷ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ് (യുഎസ്സി) ടീമുകളും പങ്കെടുത്തു.

കുവൈത്ത്, ഈജിപ്ത്, ലബനാൻ, ഇന്തോനേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ വിവിധ ക്ലബുകൾക്ക് വേണ്ടി അണി നിരന്നു. ജാസ് ഡാൻസ് അക്കാദമി കുട്ടികളുടെ ഫ്ലാഷ് മോബ്, സിബിഎസ്ഇ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പെർഫോമൻസ് കാഴ്‌ച വെച്ച അഡിസൺ സുമേഷ്, വരുൺ ശിവ സജിത്, അരുന്ധതി നിത്യാനന്ദ്, ഒലീവിയ ജെയിംസ്, നേഹ സൂസൻ ബിജു, ശ്രുതി വാഗ്‌വാല, ലിയാൻ ഫെൻ ടിറ്റോ, ഏയ്ഞ്ചല ടോണി, അവനിക വിശ്വജിത് ദുബാൽ, അവനീത്‌ കൗർ, നിഖിത റിബല്ലോ, ജിയാന ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.



deshabhimani section

Related News

0 comments
Sort by

Home