28 February Sunday

ഓര്‍മ പ്രവര്‍ത്തക സമിതി അംഗം ബോസ് കുഞ്ചേരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021

യുഎഇ> ഓര്‍മ പ്രവര്‍ത്തക സമിതി അംഗവും ഖിസൈസ് മേഖല സെക്രട്ടറിയുമായ തൃശൂര്‍ തിരുവത്ര സ്വദേശി ബോസ് കുഞ്ചേരി ദുബായില്‍ മരിച്ചു.53 വയസായിരുന്നു.യു എ ഇ  യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

അല്‍ റാശിദീന്‍ ട്രേഡിങ് കമ്പനിയിലെ സ്റ്റോര്‍ മാനേജര്‍ ആയിരുന്നു.ജൂലി ബോസ് ആണ് ഭാര്യ.രണ്ടു മക്കളുണ്ട്.ബോസ് കുഞ്ചെരിയുടെ നിര്യാണത്തില്‍ ദുബായ് ഓര്‍മ അനുശോചിച്ചു.കോവിഡ് ബാധിതര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബോസ് എന്ന് അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഓര്‍മ അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top