14 August Friday

ഇബ്രിയില്‍ വാഹനപകടത്തില്‍ മരിച്ച നടേശന്റെ മൃതദേഹം നാട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 

മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി തോപ്പിനകത്ത് വീട്ടില്‍ നടേശ(60) ന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകും. 
 
സ്വകാര്യ സ്ഥാപനത്തില്‍ പെയിന്ററായി ജോലി ചെയ്തിരുന്ന നടേശന്‍ കഴിഞ്ഞ ദിവസം വൈകീട്ട് വാഹനപകടത്തിലാണ് മരിച്ചത്.  സൈക്കിളില്‍ കടയില്‍ പോയി മടങ്ങവെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു, ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിച്ചു. 
 
ഭാര്യ: ശ്രീദേവി, മക്കള്‍: ശ്രീനു, ശ്രീനാഥ്, ശ്രീജിത്ത്. മരുമക്കള്‍: അശോകന്‍, അശ്വതി, ആരതി. 
 
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇബ്രി കൈരളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top