26 January Wednesday

കുവൈറ്റിൽ രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കുവൈറ്റ് സിറ്റി>  മ്യൂസിക് ബീറ്റ്‌സും  - ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75  മത് വാർഷികാഘോഷങ്ങളുടേയും  ഭാഗമായിക്കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  
50  ൽ പരം ആളുകൾ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പ്‌ മ്യൂസിക് ബീറ്റ്‌സ്‌ ഇവന്റ്  ഡയറക്ടർ  നിഥിൻ തോട്ടത്തിൽ  ഉദ്‌ഘാടനം ചെയ്‌തു.

ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ  രാജൻ തോട്ടത്തിൽ  അധ്യക്ഷനായി.  അരുൺ രാജ് , സോഫി രാജൻ ,ജസ്സീന നിഥിൻ, ജെറീന ജോസഫ്  എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിഡികെ ഇവന്റ് കോ ഓർഡിനേറ്റർ നിമീഷ് കാവാലം  പരിപാടികൾ ഏകോപിപ്പിച്ചു. യോഗത്തിന് ജയൻ സദാശിവൻ സ്വാഗതവും , ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മ്യൂസിക് ബീറ്റ്‌സ്  പ്രവർത്തകരായ ഡോ. നിതു ആൻ ജോർജ്, ജിജോ, ജേക്കബ് , ബിഡികെ പ്രവർത്തകരായ ഡ്രീമി , ഇയോൺ, രതീഷ്, കലേഷ് , ശ്രീകുമാർ വിനോത് കുമാർ , ലിനി ജയൻ, ജോളി ,ബീന , വേണുഗോപാൽ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top