22 October Friday

പിസ്സാ എക്സ്പ്രസ്സ് -ബിഡികെ രക്തദാനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


കുവൈറ്റ് സിറ്റി> പിസ്സാ എക്സ്പ്രസ്സ് കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അദാൻ ബ്ലഡ് ബാങ്കിൽ 22ന്‌  സംഘടിപ്പിച്ച ക്യാമ്പിൽ മുപ്പതിലധികം പിസ്സാ എക്സ്പ്രസ്സ് ജീവനക്കാർ രക്തം ദാനം ചെയ്‌തു. ക്യാമ്പ്‌ പിസ്സാ എക്സ്പ്രസ്സ് ബിസിനസ് മാനേജർ  അനുപ ബെന്നി ഉദ്‌ഘാടനം ചെയ്‌തു.  ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്ക അദ്ധ്യക്ഷനായി. പിസ്സാ എക്സ്പ്രസ്സ് റസ്റ്റോറന്റ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന  സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ്.

പിസ്സാ എക്സ്പ്രസ്സ് ടീമിനുള്ള പ്രശംസാ ഫലകം യമുന രഘുബാൽ ബിഡികെ, ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്കക്ക് കൈമാറി. പിസ്സാ എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് ഷെഫ് മനോജ് വിശ്വംഭരൻ,   റെസ്റ്റോറന്റ് മാനേജർ വിഷ്ണുപ്രസാദ് , ജിതിൻ ജോസ് ബിഡികെ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top