23 November Monday

ശൈഖ്‌ സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കുവൈത്ത് സിറ്റി> അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ സ്മരണാർത്ഥം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, ബിഡികെയുടെ കാമ്പയിൻ പങ്കാളികളായ മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീമും സംയുക്തമായി  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  കുവൈത്ത് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ   103 പേർ രക്തദാനം ചെയ്‌തു. 

മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീം കോവിഡ് കാലത്ത് കുവൈത്തിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബി ഡി കെയുമായി ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള  ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.


ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ മുരളി എസ് പണിക്കർ, അമീർ അനുസ്മരണസന്ദേശം നൽകി.പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബിഡികെ കുവൈത്ത് മുൻ വൈസ് പ്രസിഡന്റും, സജീവ പ്രവര്‍ത്തകനുമായിരുന്ന മുരളി പീവീസ് ന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
രഘുബാൽ അദ്ധ്യക്ഷനായി.  രാജൻ തോട്ടത്തിൽ സ്വാഗതവും ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു.


ജയകൃഷ്ണൻ, ദീപുചന്ദ്രൻ, നിമിഷ്, സോഫി രാജൻ, രമേശൻ, ഡോ. നീതു, ജസ്സീന, വേണുഗോപാൽ, രാജേഷ് ആർജെ, നോബിൻ, പ്രവീൺകുമാർ, തോമസ് അടൂർ, മുനീർ, രജീഷ് ലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാന ക്യാമ്പുകളും, അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകളും, വ്യക്തികളും 6999 7588 എന്ന നമ്പരിൽ ബന്ധപ്പെടാം .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top