14 September Saturday

രക്തദാന ക്യാമ്പ് ഫലജ് അൽ കാബായിൽ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

സോഹാർ > സോഹാർ ഹോസ്പിറ്റൽ ആരോഗ്യ മന്ത്രാലയം ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഒമാൻ ഫലജ് യുണിറ്റും സംയുക്തമായി  രക്‌തദാന  ക്യാമ്പ് നടത്തുന്നു. അനിവാര്യ അവസ്ഥയിൽ ബ്ലഡ്‌ ക്ഷാമം ഇല്ലാതാക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ജൂൺ 2 വെള്ളിയാഴ്ച വൈകീട്ട് 3 മുതൽ 7 വരെ ഫലജ് അൽ കാബായിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ അങ്കണത്തിലാണ് പരിപാടി. രക്തദാതാവിന് ലൈഫ് ലൈൻ ഹോസ്പിറ്റൽ- സൊഹാർ (ഫലജ് ) പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്യുന്നവർക്ക് ഡിസംബർ 2023 വരെയുള്ള എല്ലാ ജനറൽ ഫിസിഷ്യൻ പരിശോധനകളും സൗജന്യമായിരിക്കും. അതൊടൊപ്പം തന്നെ ഒരു തവണ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുന്നതാണ്.

രക്തദാനം ചെയ്യാൻ താൽപ്പര്യമുള്ളവർ താഴെയുള്ള നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
സിറാജ് : 9815 3114
സിയാദ് : 9801 3982
സുരേഷ് :9925 7785
ഷിബു: 9116 1716
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top