11 September Wednesday

ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കുവൈത്ത് സിറ്റി> കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബായ ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബിന് പുതിയ നേതൃത്വം. ക്ലബിൻ്റെ 2023- 24 വര്‍ഷത്തെ ഭരണസമിതി ഡിവിഷന്‍-ഇ മുന്‍ ലോജിസ്റ്റിക് മാനേജര്‍ സേവ്യര്‍ യേശുദാസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. മനോജ് മാത്യുവാണ് പുതിയ അധ്യക്ഷൻ. സാജു സ്റ്റീഫൻ --വിദ്യാഭ്യാസ ഉപാധ്യക്ഷൻ, സുനിൽ എൻ.എസ് - അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, ജോൺ മാത്യു പാറപ്പുറത്ത് -പൊതുജന സംമ്പർക്ക   ഉപാധ്യക്ഷൻ, ഷീബ പ്രമുഖ് -സെക്രട്ടറി, പ്രശാന്ത് കവളങ്ങാട് -ട്രഷറർ, ജോമി ജോൺ സ്റ്റീഫൻ -കാര്യകർത്താവ്, ബിജോ പി. ബാബു -മുൻ പ്രസിഡന്റ്.

പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈത്തിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവൻസ് കുവൈത്ത്  മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി). ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പൊതു പ്രഭാഷണവും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. പുതിയ ഭരണ സമിതിയുടെ കാലാവധി 2024 ജൂൺ 30 വരെ ആയിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top