24 November Tuesday

ഒമാനില്‍ ബീച്ചുകള്‍ അടച്ചു; രണ്ടാഴ്ചക്കാലം രാത്രി കാല കര്‍ഫ്യൂ

അനസ് യാസിന്‍Updated: Saturday Oct 10, 2020

മനാമ> ഒമാനില്‍ കൊറോണവൈറസ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ബീച്ചുകളും അടച്ചു. ഈ മാസം 11 മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ. കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മിറ്റി നിര്‍ദേശം നല്‍കി.

കുടുംബ, സാമൂഹിക ഒത്തുചേരലുകള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമലംഘകരുടെ വിവരങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.

എല്ലാ പ്രായക്കാര്‍ക്കിടയിലും കോവിഡ്-19 കേസുകളും മരണങ്ങളും വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗികള്‍ വര്‍ദ്ധിക്കുകയാണ്. ആരോഗ്യമേഖലയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മേല്‍ ഇത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 1009 പേര്‍ മരിച്ചു. 1,04,129 പേര്‍ക്ക് രോഗം ബാധിച്ചു. മരണ നിരക്കില്‍ ഗള്‍ഫില്‍ രണ്ടാം സ്ഥാനത്താണ് ഒമാന്‍. 4,996 പേര്‍ മരിച്ച സൗദിയാണ് ഒന്നാം സ്ഥാനത്ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top