28 February Sunday

ബേസിൽ ബാബുവിന്റെ മൃതദേഹം മെൽബൺ സെന്റ് ജോർജ് പള്ളിയിൽ വ്യാഴാഴ്‌ച പൊതുദർശനത്തിനു വെക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

മെൽബൺ > ഓസ്ട്രേ‌ലിയയിലെ ജീലോങ്ങിൽ നിര്യാതനായ ബേസിൽ ബാബു (25) വിന്റെ മൃതദേഹം മതപരമായ ശുശ്രൂഷകൾക്കും പൊതുദർശനത്തിനുമായി വ്യാഴാഴ്‌ച (25-02-2021), വൈകീട്ട്‌ 5 മുതൽ 6 വരെ മെൽബൺ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (419 Centre Dandenong Rd, Heatherton, VIC-3202, Australia) വെക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാവുന്നതാണു്. ചടങ്ങുകൾ തത്സമയം യൂട്യൂബിൽ ലഭ്യമാണ്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാൻ ഉള്ള ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

ലിങ്ക്‌: https://youtu.be/ojH6iFyZmr8

പെരുമ്പാവൂർ വേങ്ങൂർ സ്വദേശി കല്ലറക്കൽ ബാബുവിന്റെ മകനാണ്. ബല്ലാരാത്ത് ഫെഡറേഷൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. മെൽബണിന് അടുത്തുള്ള ജീലോംഗിൽ ആയിരുന്നു താമസം. കൂടുതൽ വിവരങ്ങൾക്കായി നവോദയ ഓസ്ട്രേലിയയുമായോ (എബി പൊയ്കാട്ടിൽ: 0430 959 886) ബി. കെ. എഫ്. എ. (സിനോ തോമസ്: 0470 375 030) യുമായോ ബന്ധപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top