25 May Saturday

ബാലു ചന്ദ്രൻ കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

കുവൈറ്റ് സിറ്റി> കുവൈറ്റ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും അബ്ബാസിയ എ യൂണിറ്റ് അംഗവുമായിരുന്ന ബാലു ചന്ദ്രൻ (58 ) നിര്യാതനായി.

നാട്ടിൽ നിന്നും തിരികെ വരുമ്പോൾ കുവൈറ്റ് എയർപോർട്ടിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം . 1983 മുതൽ കുവൈറ്റിലുണ്ട്. അൽ-ഹൊമൈസി കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ദീപ, മകൾ: ബെനിത. സഹോദരൻ രാജനും കുവൈറ്റിലുണ്ട്. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.


പ്രധാന വാർത്തകൾ
 Top