മനാമ> അന്തരിച്ച ബഹ്റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫക്ക് രാജ്യം വിട നല്കി. മൃതദേഹം റിഫയിലെ ഹുനൈനിയ കബര്സ്ഥാനല് കബറടക്കി. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയും രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും സൈന്യത്തിലെയും സുരക്ഷാ സേനയുടെയും കമാന്‍ഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നേതൃത്വത്തില്‍ ശൈഖ് ഈസ ബിന്‍ സല്മാന് മോസ്ക്കില്‍ സംസ്കാര പ്രാര്‍ത്ഥന നടത്തി.ഷെയ്ഖ് ഖലീഫ ബുധനാഴ്ച രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അന്തരിച്ചത്. വ്യാഴാഴ്ച രാത്രി മൃതദേഹം ബഹ്റൈനില്‍ എത്തിച്ചു. ബഹ്റൈന്റെ ആധുനിക വികസനത്തിന് അദ്ദേഹം ഏറെ സംഭാവനകള്‍ നല്കി.
ഹമീദ് രാജാവ് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്താനും ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..