Deshabhimani

ബഹ്റൈൻ പ്രതിഭ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി എസ് പ്രദീപ്‌ ഷോ ഡിസംബറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:14 PM | 0 min read

മനാമ > ബഹ്റൈൻ പ്രതിഭ  40ാം വാര്‍ഷിക ആഘോഷ പരിപാടികൾ ഡിസംബർ 12,13 തിയതികളിൽ വിപുലമായ പരിപാടികളോട് കൂടി നടത്തുന്നു. പരിപാടിയുടെ ഭാ​ഗമായി നടക്കുന്ന ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി എസ് പ്രദീപ്‌ ഷോയുടെ പ്രായോജക പങ്കാളിത്തം എലെഗെന്റ് കിച്ചന്‍ ഏറ്റെടുത്തു. പ്രതിഭ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ എലെഗെന്റ് കിച്ചന്‍ എം ഡി രഞ്ചിത്ത് കെ കമ്പനി ലോഗോയും സന്നദ്ധത അറിയിപ്പും പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴക്ക് കൈമാറി.

ഡിസംബര്‍ മാസം 12ന് സഖയയിലുള്ള കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് അഞ്ഞൂറ് മത്സരാർത്ഥികളും വൈകുന്നേരം 7.30 മുതൽ പരിപാടി നടക്കും. പ്രവേശനം സൗജന്യമാണ്. ഗൂഗിൾ ഫോം വഴിയുള്ള റജിസ്ട്രേഷൻ തുടരുകയാണ്. റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 500 പേർക്കായിരിക്കും മത്സരത്തിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടാവുക. പ്രാഥമിക കടമ്പ വിജയിക്കുന്ന ആറ് പേർക്കായിരിക്കും എലിഗൻ്റ് കിച്ചൻ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് ഷോ അവസാന പാദത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. 



deshabhimani section

Related News

0 comments
Sort by

Home