19 September Thursday

പ്രളയ ദുരിതാശ്വാസം: ബഹ്റൈന്‍ പ്രതിഭ 5 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മനാമ>  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈന്‍ പ്രതിഭയുടെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. മലപ്പുറം കാലടി മൂര്‍ച്ചിറയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതിഭയുടെ മുതിര്‍ന്ന നേതാവ് പി ടി നാരായണന്‍ ചെക്ക് കൈമാറി. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി ജ്യോതി ഭാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍, ഇ വി രാജഗോപാലന്‍, മുസ്ലിം ലീഗ് നേതാവ് മുഹമ്മദുണ്ണി ഹാജി, കാലടി പഞ്ചായത്തു പ്രസിഡന്റ് കെപി കവിത എന്നിവര്‍  സംസാരിച്ചു. 
 


പ്രധാന വാർത്തകൾ
 Top