25 May Monday

ബഹ്‌റൈന്‍ പ്രതിഭ മേഖല കമ്മറ്റികള്‍ നിവലില്‍ വന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

മനാമ>  ബഹ്‌റൈന്‍ പ്രതിഭ കേന്ദ്ര കമ്മറ്റിക്കും യൂണിറ്റ് കമ്മറ്റികള്‍ക്കും ഇടയില്‍ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം മേഖല കമ്മറ്റികള്‍ രുപീകരിച്ചു. 
മുഹറഖ് മേഖല കമ്മറ്റി രുപീകരണ കണ്‍വെന്‍ഷന്‍ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു, കേന്ദ്ര ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഷംജിത് കോട്ടപ്പള്ളി സംസാരിച്ചു. എ സുരേഷ് അധ്യക്ഷനായി. കെ കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: എന്‍.കെ.അശോകന്‍ ()സെക്രട്ടറി , ഷംജിത് കോട്ടപ്പള്ളി (ജോയിന്റ് സെക്രട്ടറി), മൊയ്തീന്‍ പൊന്നാനി (പ്രസിഡന്റ്)് , ഷീല ശശി (വൈസ് പ്രസി), മനോജ് മാഹി (ട്രഷറര്‍), കെപി അനില്‍കുമാര്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി).

റിഫ മേഖല കമ്മറ്റി രുപീകരണ കണ്‍വെന്‍ഷന്‍  ലോകകേരള സഭ അംഗം സിവി നാരായണന്‍ ഉദ്ഘാടനം ചെയ്തു, കേന്ദ്രകമ്മറ്റി അംഗം ഷെരീഫ് കോഴിക്കോട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.സലിം, രാമചന്ദ്രന്‍ സംസാരിച്ചു. പ്രദീപ് പതേരി അധ്യക്ഷനായി. നൗഷാദ് കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: നൗഷാദ് കട്ടിപ്പാറ  (സെക്രട്ടറി), .ജയരാജ്  (ജോയിന്റ് സെക്രട്ടറി), ഷീബ രാജീവന്‍(പ്രസിഡന്റ്), ശശി  . (വൈസ് പ്രസി), രാജീവന്‍ (ട്രഷറര്‍), അനഘ രാജീവന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി).

മനാമ  മേഖല കണ്‍വെന്‍ഷന്‍ പിടി നാരായണന്‍ ഉദ്ഘാടനം ചെയ്തു, കേന്ദ്ര ട്രഷറര്‍ കെഎം മഹേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , മഹേഷ് യോഗീദാസന്‍, കേന്ദ്ര കമ്മറ്റി അംഗം ബിന്ദു റാം സംസാരിച്ചു. കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ്  കെഎം രാമചന്ദ്രന്‍ അധ്യക്ഷനായി. എ സലിം തളിക്കുളം സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: ജോയ് വെട്ടിയാടാന്‍ (സെക്രട്ടറി), രാജേഷ് ടിവി  (ജോയിന്റ് സെക്രട്ടറി), ശശി ഉദിനൂര്‍ (പ്രസിഡന്റ്), പ്രശാന്ത് കെവി (വൈസ് പ്രസിഡ), ഷീജ വീരമണി(ട്രഷറര്‍), അനീഷ് കരിവെള്ളൂര്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി).

സല്‍മാബാദ് മേഖല കണ്‍വെന്‍ഷന്‍  എവി അശോകന്‍ ഉദ്ഘാടനം ചെയ്തു, കേന്ദ്ര കമ്മറ്റി പ്രസിഡന്റ് കെഎം സതീഷ്   സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, കെകെ മോഹനന്‍, ബിനു മണ്ണില്‍ , രാജേഷ് ആറ്റടപ്പ, മിജോഷ് മൊറാഴ, പ്രജില്‍ മണിയൂര്‍  സംസാരിച്ചു. ജി ബിനു അധ്യക്ഷനായി. അജിത് വാസുദേവന്‍  സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: ലിജേഷ് പുതുക്കുടി (സെക്രട്ടറി), . രാജേഷ് ആറ്റടപ്പ (ജോയിന്റ് സെക്രട്ടറി), ശിവകീര്‍ത്തി(പ്രസിഡന്റ്), അജിത് വാസുദേവന്‍ (വൈസ് പ്രസിഡന്റ), കെകെ മോഹനന്‍(ട്രഷറര്‍),  ശ്രീജിത്ത് കുഞ്ഞിക്കണ്ണന്‍(മെമ്പര്‍ഷിപ്പ് സെക്രട്ടറി)


പ്രധാന വാർത്തകൾ
 Top