മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചു പ്രതിഭ മുഹറഖ് കിംഗ് ഹമദ് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടത്തി. മനാമ മേഖലകമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.
എല്ലാവര്‍ഷവും ഡിസംബറില്‍ ദേശീയ ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്താറുള്ള ബഹ്റൈന്‍ പ്രതിഭ ഈ വര്‍ഷം മെയ് മുതല്‍ ഡിസംബര്‍ വരെ ഇതിനോടകം നാല് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍വി ലിവിന് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല വൈ.പ്രസിഡന്റ് പ്രശാന്ത് കെവി അധ്യക്ഷനായി. കേരള പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, പ്രസിഡന്റ് കെഎം സതീഷ്, സാമൂഹ്യ പ്രവര്‍ത്തകരായ കെടി സലിം, റഫീക്ക് അബ്ദുള്ള, കിംഗ് ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് നൂഹ് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടാന്‍ സ്വാഗതവും ഹെല്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..