25 July Sunday

കാരുണ്യത്തിന്റെ കൈതാങ്ങ്; കൈകോര്‍ത്ത് ബഹ്‌റൈന്‍ പ്രതിഭയും

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021

മൃഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കെജി ബാബുരാജില്‍ നിന്നും പി ശ്രീജിത്ത് സ്വീകരിക്കുന്നു

 

മനാമ > കേരള ജനതക്കായ് വീണ്ടും കാരുണ്യത്തിന്റെ സമാനതകള്‍ ഇല്ലാത്ത കൈത്താങ്ങ്.  കൊവിഡ്  രണ്ടാം തരംഗത്തില്‍ അകപ്പെട്ട കേരളീയന്റെ പ്രയാസങ്ങളെ ഇല്ലാതാക്കാനായി ബഹ്‌റൈന്‍ പ്രതിഭ കൈകോര്‍ത്ത വാക്‌സിന്‍ ചാലഞ്ചിലുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായഹസ്തവുമായി പ്രവാസികള്‍. ദുരിതാശ്വാ നിധിയിലേക്ക് പത്ത് ലക്ഷം രൂപ ബഹ്‌റൈനിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന ഖത്തര്‍ എഞ്ചിനിയറിംഗ് ലാബോറട്ടറീസ് സ്ഥാപന ഉടമയും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ കെജി ബാബുരാജ് നല്‍കിയത്. ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍, പള്‍സ് ഓക്‌സി മീറ്റര്‍ ഉള്‍പ്പെടെയുളള മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നന്മ നിറഞ്ഞ അനേകം പ്രവാസികളാണ് ഈ ഉദ്യമത്തോട് സഹകരിക്കുന്നത്.
 
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം മെഡിക്കല്‍ ഉപകരണങ്ങള്‍ നാട്ടിലേക്ക് എത്തിക്കുക എന്ന നോര്‍ക്കയുടെ 'കെയര്‍ ഫോര്‍ കേരള' എന്ന പരിപാടി വിജയിപ്പിക്കാന്‍  മുന്നിട്ടിറങ്ങിയ പ്രതിഭയുടെ പ്രവര്‍ത്തന ആവേശമാണ് നാടിനും ജനതക്കും വേണ്ടിയുള്ള ഈ സദ്പ്രവര്‍ത്തിയിലേക്ക്  പങ്കാളിയാകാന്‍ പ്രേരിപ്പിച്ച ഘടകങ്ങളില്‍ പ്രധാനമെന്ന് ബാബുരാജ് അഭിപ്രായപ്പെട്ടു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്തിന് ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ പ്രസിഡണ്ട് കെഎം സതീഷ്, ട്രഷറര്‍ കെഎം മഹേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
 
പ്രതിഭയുടെ മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റുകളണ് കെയര്‍ ഫോര്‍ കേരള എന്ന പരിപാടിയുമായി ബഹ്‌റൈന്‍ മുഴുവന്‍ വ്യാപിക്കുന്നത്. പദ്ധതി പ്രകാരം ലഭിച്ച ഉപകരണങ്ങള്‍ വരുന്ന ദിവസം അബുദാബി വഴി സംസ്ഥാന തലസ്ഥാനത്തേക്ക് എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top