22 May Sunday

ബഹ്‌റൈനില്‍ നാലാം ഡോസ് വാക്‌സിൻ

അനസ് യാസിന്‍Updated: Sunday Dec 26, 2021

മനാമ > ഒമിക്രോൺആശങ്കയ്‌ക്കിടെ ബഹ്‌റൈനിൽ കോവിഡ് വാക്‌സിൻ നാലാം ഡോസ് നൽകുന്നു. മൂന്ന് ഡോസ് സിനോഫാം സ്വീകരിച്ച 18 വയസ്സുമുതലുള്ളവർക്കാണ് നാലാമത്തെ ഡോസ്‌ നൽകുക. ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്ക്‌ രണ്ടാമത്തെ ബൂസ്റ്റർ ഡോസായും ലഭ്യമാണ്‌. രണ്ടാമത്തെ ബൂസ്‌റ്റർ ഡോസായി സിനോഫാമോ ഫൈസറോ സ്വീകരിക്കാം.  ഇസ്രയേൽ നാലാമത്തെ ഡോസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബഹ്‌റൈന്റെ നീക്കം. സൗദിയിൽ ബൂസ്റ്റർ ഡോസ് പതിനാറ് വയസ്സുമുതൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top