11 December Wednesday

ബിപികെ സൂപ്പർ ലീഗ് സീസൺ 2 ഒക്ടോബർ 31നും നവംബർ 1നും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

കുവൈത്ത് സിറ്റി > കുവൈത്തിലെ ബാഡ്‌മിന്റൺ പ്ലേയേഴ്‌സിന്റെ ഔദ്യോഗിക കൂട്ടായ്‌മയായ ബാഡ്മിന്റൺ പ്ലേയേഴ്‌സ് കുവൈത്തിന്റെ (ബിപികെ) നേതൃത്വത്തിൽ നടത്തപ്പെടുന്ന "ഇ​ഗ്ലൂ ബാഡ്‌മിന്റൺ സൂപ്പർ ലീഗ് സീസൺ-2" ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബിപികെ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 31, നവംബർ 1 തീയതികളിലായി അഹ്‌മദി ഐ-സ്‍മാഷ് ഇൻഡോർ കോർട്ടിൽ വെച്ച് നടത്തപ്പെടുന്ന മത്സരങ്ങൾ കുവൈത്തിലുള്ള 8 പ്രധാന ടീമുകളായ സെൻട്രൽ ഹീറോസ് & ടസ്‌കേഴ്‌സ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ്, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, റാപ്റ്റെർസ്, സഹാറ വിക്ടർ, പവർ സ്‍മാഷ്, ടീം - 5:30, ഏരീസ് കുവൈത്ത്  സെയിലേഴ്‌സ് തുടങ്ങിയ ടീമുകൾ  പങ്കെടുക്കും. കുവൈത്ത് , അറബ്, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.

ഫർവാനിയ  ഷെഫ് നൗഷാദ്  റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ ബിപികെയെ പ്രതിനിധീകരിച്ച് ഡോൺ ഫ്രാൻസിസ്, ജ്യോതിഷ് ചെറിയാൻ, അനീഫ് ലത്തീഫ്, ഉസ്മാൻ ഇടശ്ശേരി, പ്രകാശ് മുട്ടേൽ, സജീവ് പുന്നക്കൽ, തോമസ് കുന്നിൽ, ജ്യോതിരാജ്, വിമിൻ, ലിബു പായിപ്പാടൻ, ആനന്ദ് ശശിധരൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top