30 September Wednesday

ആരോഗ്യരംഗത്ത് സൗജന്യ പദ്ധതികളുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

കുവൈറ്റ്‌ >  ഗൾഫ് നാടുകളിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ സ്ഥാപനമായ ബദർ അൽ സമാ മെഡിക്കൽ സെന്റർ കുവൈറ്റിലെ പ്രവർത്തനങ്ങളുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചു.

സർക്കാർ ആശുപത്രികളിൽ ഈടാക്കുന്ന ഫീസ് നിരക്കും കാലതാമസവും കർശനമാക്കികൊണ്ടിരിക്കുന്ന നിയമ വ്യവസ്ഥകളും തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമാണ് ബദർ അൽ സമാ പ്രഖ്യാപിച്ച സൗജന്യ പദ്ധതികൾ.

കൺസൾട്ടേഷൻ 30ശതമാനം, ലാബറട്ടറി, എക്സറേ, ഡെന്റൽ എന്നിവക്ക് 20ശതമാനം, ഇൻ ജങ്ങ്ഷൻ 10ശതമാനം, ഫാർമസി 5ശതമാനം എന്നിവയിലാണ് സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് സൗജന്യ ചികിത്സയും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സൗജന്യങ്ങളുടെ ഭാഗമായി ഒരു വർഷത്ത കാലാവധിയുള്ള "ബദർ ഹെൽത്ത് കാർഡ്' വിതരണവും നടന്നു.

അഷറഫ് ആയൂർ (പ്രോജകട് ഡയറക്ടർ), ഡോ. ശരത് ചന്ദ്രൻ (സിഇഒ), അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top