Deshabhimani

ഐഎഎസ്‌ സാഹിത്യ പുരസ്കാരം 2024 സൃഷ്ടികൾ ക്ഷണിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 11:59 AM | 0 min read

ഷാർജ > ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള പ്രവാസികളായ എഴുത്തുകാരുടെ 2022  ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുക. ഓരോ എൻട്രിയുടെയും രണ്ട്  കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്.  എൻട്രികൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ലഭിക്കേണ്ട അവസാന തീയതി സെപ്‌തംബർ 30 . കൃതികൾഅഡ്മിനിസ്ട്രേറ്ററെ  നേരിട്ട് ഏൽപ്പിക്കുകയോ, കൊറിയർ അല്ലെങ്കിൽ പോസ്റ്റൽ വഴി  അയക്കുകയോ ചെയ്യാം.

കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ പാനലായിരിക്കും ഓരോ വിഭാഗത്തിലുമുള്ള പുരസ്കാരത്തിന് അർഹമായ കൃതികൾ തിരഞ്ഞെടുക്കുക. ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്കാരം.

സൃഷ്ടികൾ അയക്കേണ്ട വിലാസം: Administrator, Indian Association Sharjah, PO BOX : 2324, TEL: 050 900 3270, കൂടുതൽ വിവരങ്ങൾക്ക്:  0506268752/ 0556287595



deshabhimani section

Related News

View More
0 comments
Sort by

Home