11 August Thursday

പെരുന്നാൾ ആഘോഷിച്ചു

എബി പൊയ്ക്കാട്ടിൽUpdated: Wednesday Dec 8, 2021

മെൽബൺ > ക്ലയിററൻ സെന്റ്  ഗ്രീഗോറിയോസ് ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാനപെരുന്നാൾ നവംബർ 27, 28 തീയതികളിൽ ആഘോഷിച്ചു. 27-ന് ശനിയാഴ്‌ച സന്ധ്യാപ്രാർത്ഥനക്കു ശേഷം മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി റവ.ഫാ.സി.എ ഐസക് വചന പ്രഘോഷണം നടത്തി.

തുടർന്ന് പള്ളിക്കു ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം ആശീർവ്വാദത്തോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിച്ചു. 28-ന് ഞായർ രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരത്തിനും, വികാരി റവ. ഫാ. സാം ബേബി, മുൻ വികാരി റവ. ഫാ. ഫെർഡിനാന്റ്  പത്രോസ്, വാഗാ വാഗാ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ചാൾസു് മോൻ ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വി. മൂന്നിൻമേൽ കുർബാനക്കും ശേഷം പ്രദക്ഷിണവും, പരിശുദ്ധ പരുമല തിരുമേനിയോടുള്ളമദ്ധ്യസ്ഥ പ്രാർത്ഥനയും, ആശീർവ്വാദവും നടന്നു.

വഴിപാട് സാധനങ്ങളുടെ ലേലത്തിനും ( Harvest Festival), നേർച്ചവിളമ്പിനും ശേഷം വികാരി ഫാ.സാം ബേബി കൊടിയിറക്കിയതോടുകൂടി പെരുന്നാളിന് സമാപനമായി. വികാരിയെ കൂടാതെ ട്രസ്റ്റി എബ്രാഹം. പി ജോർജ്, സെക്രട്ടറി ജിബിൻ മാത്യൂ, മറ്റ്‌ കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകിയ പെരുന്നാളിന് എല്ലാ ഇടവകജനങ്ങളുടേയും സജീവ സാന്നിദ്ധ്യവും സഹകരണവും ആദിയോടന്ത്യം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top