18 June Tuesday

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

എബി പൊയ്ക്കാട്ടിൽUpdated: Thursday Feb 14, 2019
മെല്‍ബണ്‍ > മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ (എംഎവി) അടുത്ത 2 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെ വാർഷിക പൊതുയോഗം എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. സെക്രട്ടറി അവതരിപ്പിച്ച മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു. പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷനായി.
 
ഭാരവാഹികൾ: തമ്പി ചെമ്മനം (പ്രസിഡന്റ്), മദനൻ ചെല്ലപ്പൻ (സെക്രട്ടറി), ഉദയ് ചന്ദ്രൻ (ട്രഷറർ), ഷൈജു തോമസ് (വൈ. പ്രസി ) , വിപിൻ തോമസ് (ജോ. സെക്രട്ടറി). എക്‌സി.കമ്മിറ്റി അംഗങ്ങൾ:- ബോബി തോമസ്, മാത്യൂ കുര്യാക്കോസ്, ജോജൻ അലക്‌സ്, വിഷ്‌ണു വിശ്വംഭരൻ, ഡോൺ ജോൺസ് അമ്പൂക്കൻ, സതീഷ്‌ പള്ളിയിൽ.
 
മുൻ പ്രസിഡന്റ് ജി കെ മാത്യൂസ്, മുൻ പിആർഒ പ്രതീഷ് മാർട്ടിൻ ജേക്കബ് എന്നിവർ സംസാരിച്ചു. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തമ്പി ചെമ്മനം പുതിയ ഭരണസമിതിക്ക്‌ ഏവരുടേയും സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. ഫിന്നി മാത്യൂ സ്വാഗതവും മദനൻ ചെല്ലപ്പൻ നന്ദിയും പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top