31 May Sunday

അബുദാബി മലയാളി സമാജം യുഎഇ എക്സ്ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

അബുദാബി>  മലയാളി സമാജം യുഎഇ  എക്സ്ചേഞ്ച് ഓപ്പൺ അത്‌ലറ്റിക് മീറ്റ് വെള്ളിയാഴ്ച രാവിലെ  8 മുതൽ മുസ്സഫ  റോഡിലുള്ള  അബുദാബി ആർമി ഓഫിസർസ് ക്ലബ്‌ സ്റ്റേഡിയത്തിൽ  നടക്കും. യു.എ.ഇ യിലെ  വിവിധ എമിറേറ്റ് സ്കളിൽ നിന്നും ഉള്ള  സ്കൂൾ കുട്ടികളും മറ്റു കായിക താരങ്ങളും  പങ്കെടുക്കുന്നു.  മത്സരത്തിൽ ഏറ്റവും കൂടുതൽ  പോയിന്റ് നേടുന്ന സ്കൂളിന് ചാംപ്യൻഷിപ്  നൽകി  ആദരിക്കും.

 മാർച്ച്പാസ്സിനു ശേഷം  9AM ന് മത്സരങ്ങൾ  ആരംഭിക്കും.  5PM വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾ   അബുദാബി മലയാളി സമാജം ഓഫീസുമായോ (02 5537600) അന്നേദിവസം ഗ്രൗണ്ടിൽഉള്ള റെജിസ്ട്രേഷൻ കൗണ്ടറുമായോ ബന്ധപ്പെടുക.
 


പ്രധാന വാർത്തകൾ
 Top