04 December Friday

'അല'യുടെ കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരിസ്: മൂന്നാം സെഷന്‍ കേരളപ്പിറവിദിനത്തില്‍ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരീസിലെ മൂന്നാമത്തെ സെഷന്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. ന്യൂയോര്‍ക്ക് ടൈം രാവിലെ 11:30നാണ് പരിപാടി.  കര്‍ട്ടണ്‍ റൈസര്‍ ആയി സരിത വാര്യരും ആരതി രമേശും ചേര്‍ന്ന് ഒരുക്കുന്ന മോഹിനിയാട്ടവും, തുടര്‍ന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി 'പൊതുവിദ്യാഭ്യാസവും സാമൂഹികപുരോഗതിയും' എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി സംസാരിക്കും. അതിനുശേഷം ഷബീര്‍ അലിയും ചിത്ര അരുണും ചേര്‍ന്നൊരുക്കുന്ന 'ഓര്‍മ്മകളില്‍ ബാബുരാജ്' എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

സെഷനില്‍ പങ്കെടുക്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍പ്രാദേശിക സമയങ്ങളില്‍ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കണം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണെന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു.


സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/87096452835
 
സൂം മീറ്റിംഗ് ഐഡി : 870 9645 2835

അല ഫേസ്ബുക് പേജ് ലിങ്ക് : https://www.facebook.com/ArtLoversOfAmerica/

ഒക്ടോബര്‍ 24-ന് നടന്ന 'ദി ഫോര്‍ത് എസ്റ്റേറ്റ്' എന്ന സംവാദ പരിപാടിക്ക് അനുപമ വെങ്കിടേഷ് നേതൃത്വം നല്‍കി.മലയാള മാദ്ധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സീരീസിലെ നാലും അഞ്ചും സെഷനുകള്‍ നവംബര്‍ 7 , 14 എന്നീ തീയതികളില്‍ ഉണ്ടായിരിക്കുന്നതാണ് എന്നും അലയുടെ പി ആര്‍ ടീം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top