30 October Friday

ഖലീഫ സർവ്വകലാശാല പരിസ്ഥിതി സൗഹൃദ ഫേസ് മാസ്ക് വികസിപ്പിച്ചു

കെ എൽ ഗോപിUpdated: Wednesday Oct 14, 2020

 അബുദാബി>അബുദാബി ഖലീഫ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗവേഷകർ പരിസ്ഥിതി സൗഹൃദ ആൻറി വൈറൽ അഡാപ്റ്റീവ് ഫേസ് മാസ്ക് വികസിപ്പിച്ചു. പൂർണ്ണമായും ജൈവീകവും പരിസ്ഥിതി സൗഹാർദ്ദപരവും നാനോ ഫൈബറുകളോട് കൂടിയതുമായ ഫെയ്സ് മാസ്ക് ആണിത്. ബാക്‌ടീരികളെ പ്രതിരോധിക്കാനും ഇതിനാകും. മാസ്കിന്റെ ബയോ മെറ്റീരിയലിനായി പേറ്റന്റ് ലൈസൻസ് ലഭിക്കുന്നതിന് ഗവേഷകർ അപേക്ഷ നൽകിയിട്ടുണ്ട്.

ഖലീഫ സർവകലാശാലയും ഇറ്റലിയിലെ സലെർനോ സർവകലാശാലയും തമ്മിൽ സഹകരിച്ചാണ്‌ പദ്ധതി. പകർച്ചവ്യാധി ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് 14 ഗവേഷണ പദ്ധതികളാണ് ഇപ്പോൾ ഖലീഫ സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ഖലീഫ സയൻസ് ആൻഡ് ടെക്‌നോളജി സർവ്വകലാശാല എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മദി പറഞ്ഞു.

ഫലപ്രദമായ സംരക്ഷണം നൽകാനും ചർമ്മത്തിലെ അലോസരം ഒഴിവാക്കാനും ഇത്തരം മാസ്കുകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മാസ്കിൽ 100 മുതൽ 600 എൻഎം വരെ വിടവോട് കൂടി ലംബമായി ക്രമീകരിച്ച നാനോ ഫൈബറുകൾക്കിടയിലൂടെ വായു കടന്നുപോകുകയും അതോടൊപ്പം ബാക്ടീരിയകൾ, വൈറസുകൾ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യൂന്നു. ഇതിന്റെ ശക്തമായ ആന്റി-മൈക്രോബിയൽ സവിശേഷതകൾ ബാക്ടീരിയയെ നീക്കം ചെയ്യുന്നതിൽ 99 ശതമാനം കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top