അനിൽ നടരാജന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
റിയാദ് > റഫായ ജംഷിയിൽ ഹ്യദായാഘാതം മൂലം മരണമടഞ്ഞ അനിൽ നടരാജന്റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലു വാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകനാണ്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷി സ്ഥലത്ത് കുഴുത്തു വീണ അനിലിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ നിന്ന് ഭാര്യ അനിതയുടേയും മകൾ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്‌മിയ ഏരിയ ജീവ കാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾനടത്തി.
ഇഖാമയുടേയും പാസ്പോർട്ടിന്റേയും കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിക്രമങ്ങളിൽ തടസം നേരിട്ടു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനോടൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഡിസംബർ അഞ്ചിന് രാവിലെ എട്ട് മണിക്ക് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 11 മണിക്ക് ശവസംസ്കാരം നടന്നു.
0 comments