17 June Monday

നിയമതടസ്സം നീങ്ങി, ഹസ്സയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

അൽഹസ്സ> ഫെബ്രവരി അവസാനവാരം അൽഹസ്സയിൽ കുഴഞ്ഞു വീണു മരിച്ച കണ്ണൂർ സ്വദേശി രഞ്ജൻ ചെറിയാൻറെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ സംസ്കരിച്ചു. മരിച്ച രഞ്ജന്റെ പേരിലുള്ള വാഹനമാണ്  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വൈകിച്ചത്. വാഹനത്തിന്റെ രേഖകൾ യഥാസമയം പുതുക്കാതിരുന്നത് പേരിൽ നിന്ന് വാഹനം നീക്കം ചെയ്യുന്നതിന് തടസ്സമായി.


നവോദയ ഹഫൂഫ് ഏരിയാ പ്രസിഡണ്ട് ചന്ദ്രബാബു കടക്കൽ, കേന്ദ്ര വൈ: പ്രസിഡണ്ട്  ഹനീഫ മൂവാറ്റുപുഴ എന്നിവരുടെ നേതൃത്വത്തിൽ രേഖകൾ പുതുക്കി വാഹനം കൈമാറുകയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ നേരിട്ട് അൽഹസ്സയിലെത്തി ട്രാഫിക് പോലീസിൽ നിന്നും വാഹനം കൈമാറിയതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കയും ചെയ്തതിനു ശേഷമാണ് എക്സിറ്റ് വിസ ലഭിച്ചത്. വ്യാഴാഴ്ച്ച കാലത്തു ഹസ്സയിൽ നിന്നും ദമ്മാമിലെത്തിച്ച മൃതദേഹം രാത്രി ഇത്തിഹാദ് എയർ വെയ്‌സിൽ  വെള്ളിയാഴ്ച കാലത്തു നാട്ടിലെത്തി ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ ഷെൻസി, മൂന്ന് മക്കൾ. വിദേശത്തു പഠിക്കുന്ന രണ്ടു ആണ്മക്കളും ഒരു പെൺകുട്ടിയുമുണ്ട്.


പ്രധാന വാർത്തകൾ
 Top