06 July Wednesday

അൽഐനിൽ വോളിബോൾ മത്സരത്തിന് അരങ്ങ് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

അൽ ഐൻ> അൽ ഐൻ മലയാളി സമാജത്തിൻ്റെ  ആഭിമുഖ്യത്തിൽ ലുലു റോളിംങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത്  വോളിബോൾ ടൂർണ്ണമെൻ്റിന്  ഈ വർഷം മുതൽ  അൽ ഐനിൽ തുടക്കമാകും . ഏപ്രിൽ 22 ന് രാത്രി  9.30 ന്   അൽ ഐൻ ഖത്താറ ക്ലബ്ബ്  സ്റ്റേഡിയത്തിൽ  നടക്കുന്ന മത്സരത്തിൽ യുഎഇ യിലെ  മികച്ച  6 ടീമുകൾ പങ്കെടുക്കും . ഈ വർഷം ഒരു ദിവസം കൊണ്ട്  തന്നെ മത്സരങ്ങൾ  പുർണ്ണമാകും.   വരും വർഷങ്ങളിൽ  കൂടുതൽ   ദിവസങ്ങളിലായി ഇന്ത്യയിലേയും യുഎഇയിലേയും ഇൻറർനാഷണൽ കളിക്കാർ ഉൾകൊള്ളുന്ന 8 ടീമുകളെ പങ്കെടുപ്പിച്ച് യു.എ ഇ യിലെ മികച്ച മത്സരങ്ങളിൽ  ഒന്നായി ഇതിനെ മാറ്റും  എന്ന് സംഘാടക  സമിതി ഭാരവാഹികൾ അറിയിച്ചു.  

വോളിബോൾ മത്സരത്തിൻ്റെ  നടത്തിപ്പിനായി സ്ഥിരം സംഘാടക സമിതിക്കും  രൂപം നൽകി  ലുലു  അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ (ചെയർമാൻ ),  റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ പി. (വൈ. ചെയർമാൻ),  ലോക കേരള സഭാ അംഗം  ഇ കെ സലാം  (ജനറൽ കൺവീനർ), ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു ,  മലയാളി സമാജം പ്രസിഡണ്ട്  റസ്സൽ മുഹമ്മദ് സാലി (സെക്രട്ടറി) ,  വിനോദ്  (ട്രഷറർ), രമേഷ് കുമാർ   (കായിക വിഭാഗം സെക്രട്ടറി ഉമ്മർമംഗലത്ത്  (അസി. കായിക വിഭാഗം സെക്രട്ടറി ), നവ് ഹാൻ  തുടങ്ങിയവർ അംഗങ്ങ മുഴുവൻ വോളി ബോൾ പ്രേമികളുടെയും  സഹകരണം പ്രതിക്ഷിക്കുന്നതായി  സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു  തുടർ വർഷങ്ങളിലും റമദാൻ മാസത്തിൽ ആയിരിക്കും  മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന് ലുലു പ്രതിനിധികളും മലയാളി സമാജം  ഭാരവാഹികളും  പത്രസമ്മേളനത്തിൽ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top