14 July Tuesday

കൈകോർത്ത് കൈരളി: അൽ ഐൻ മലയാളി സമാജം യാത്രാടിക്കറ്റ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

അൽഐൻ> കൈകോർത്ത് കൈരളി എന്ന പദ്ധതിയിലൂടെ അൽ ഐൻ മലയാളി സമാജം നൽകുന്ന 50 യാത്രാ ടിക്കറ്റിൽ ഉൾപെടുത്തി മലപ്പുറം ജില്ലയിലെ തിരൂർ നന്നമ്പ്ര സ്വദേശിക്ക്  അൽ ഐൻ മലയാളി സമാജം യാത്രാടിക്കറ്റ് നൽകി.വിസ തട്ടിപ്പിൽ പെട്ട് മാസങ്ങളായി അൽ ഐനിൽ ജോലിയില്ലാതെ ബുദ്ധിമുട്ടിലായ ഒരു കൂട്ടം യുവാക്കളിൽ ഒരാൾ ആണ് നന്നമ്പ്ര സ്വദേശിയായ യുവാവ്.

കഴിഞ്ഞ രണ്ട് മാസത്തോളം ആയി അവർക്ക് ഐസിഎഫ് , രിസാല സ്റ്റഡി സർക്കിൾ അൽ ഐൻ പ്രവർത്തകർ ആണ് ഭക്ഷണകിറ്റുകൾ നൽകിയിരുന്നത്. രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകർ മലയാളി സമാജം ഭാരവാഹികളെ ബന്ധപ്പെട്ട് യുവാവിൻെറ പ്രശ്നം അവതരിപ്പിച്ചപ്പോൾ മലയാളി സമാജം ജൂൺ 2 ന് അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള യാത്രാടിക്കറ്റ് നൽകുകയായിരുന്നു.  മലയാളി സമാജം മുൻ പ്രസിഡണ്ടും ലോക കേരളസഭ അംഗവുമായ ഇ.കെ.സലാം,  രിസാല സ്റ്റഡി സർക്കിൾ നേതാww.e  മുജീബ്, റഫീക്ക് എന്നിവർക്ക് ടിക്കറ്റിൻ്റെ കോപ്പി നൽകി ചടങ്ങിൽ  രിസാല സ്റ്റഡി സർക്കിൾ ഹെൽപ്പ് ഡെസ്ക് കോഡിനേറ്റർ ആയ നുറുൽ അമീൻ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top