03 August Monday

കൈകോർത്ത് കൈരളി: അൽ ഐൻ മലയാളി സമാജം ടിക്കറ്റ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

അൽഐൻ> കൈകോർത്ത് കൈരളി എന്ന പദ്ധതിയിലുടെ അൽഐൻ മലയാളി സമാജം നൽകുന്ന 50 യാത്രാടിക്കറ്റിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ എടകുളം സ്വദേശിയുടെ കുടുംബത്തിലെ 3 പേർക്ക് ഈ വരുന്ന 29 ന് അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക്‌ യാത്ര ചെയ്യാനുള്ള ടിക്കറ്റ് അൽ ഐൻ മലയാളി സമാജം നൽകി.

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ജനറൽ സെക്രട്ടറി ഐ. ആർ മൊയ്തീന് മലയാളി സമാജം സെക്രട്ടറി ശിവദാസൻ ടിക്കറ്റിന്റെ കോപ്പി നൽകി .

കഫറ്റേരിയ ജീവനക്കാരൻ ആയ എടക്കുളം സ്വദേശി സന്ദർശന വിസയിൽ ഭാര്യയെയും കുട്ടികളെയും അൽ ഐനിൽ എത്തിച്ചതായിരുന്നു. യാത്രാ നിരോധനം വരുകയും ശമ്പളം ഇല്ലാതാകുകയും ചെയ്തപ്പോൾ കുടുംബത്തിന്റെ യാത്ര ബുദ്ധിമുട്ടിലായി. തുടർന്ന് അദ്ദേഹം മലയാളി സമാജത്തെ സമീപിക്കുകയായിരുന്നു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടന്ന ചടങ്ങിൽ സെന്റർ പ്രസിഡണ്ട് മുബാറക് മുസ്തഫ, വേൾഡ് ലിങ്ക് ഓട്ടോ ഗ്യാരജിന്റെ മാനേജിംഗ് പാർട്ട്ണർ ഷംസുദ്ധീൻ, മലയാളി സമാജം വൈസ് പ്രസിഡണ്ട് മുജീബ് കരുവാംകുഴി, ഇ കെ.സലാം, മമ്മുട്ടി ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top