09 October Wednesday

മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് അക്ഷരം വായനാവേദി സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് അക്ഷരം വായനാവേദിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സ്വീകരണം നൽകിയപ്പോൾ

ജിദ്ദ > എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും 'ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കൺസൾട്ടന്റും ജിദ്ദയിലെ മുൻ മാധ്യമ പ്രവർത്തകനുമായിരുന്ന മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് അക്ഷരം വായനാവേദിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ പൗരസ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിൽ മൂസക്കുട്ടി വെട്ടിക്കാട്ടിരിയെ കെ ടി അബൂബക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.

ആടുജീവിതം സിനിമയുടെ ഷൂട്ടിംങ്  വിശേഷങ്ങൾ മൂസക്കുട്ടി വെട്ടിക്കാട്ടിരി സദസ്സുമായി പങ്കുവെച്ചു. അക്ഷരം രക്ഷാധികാരി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരകുണ്ട്, കെ ടി എ മുനീർ, മോഹൻ ബാലൻ, സലാഹ് കാരാടൻ, അബ്ദുള്ള മുക്കണ്ണി, ഡോ. ഇന്ദു, നസീർ വാവക്കുഞ്ഞു, ഹനീഫ പാറക്കൽ, അമീർ ചെറുകോട്, നൗഷാദ് ചാത്തല്ലൂർ, ബഷീർ കാളികാവ്, ആലുങ്ങൽ ചെറിയ മുഹമ്മദ്, നൗഷാദ് നിടോളി, അബ്ദുൽ മജീദ് വേങ്ങര, കെ എം അനീസ്, സാദിഖലി തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top