30 October Friday

മാനവീയത ഉയർത്തിപ്പിടിച്ച മഹാകവി - മലയാളം മിഷൻ അബുദാബി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

അബുദാബി> ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന എണ്ണമറ്റ കവിതകൾ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സമ്മാനിച്ചിട്ടുള്ള അക്കിത്തം അച്യുതൻ നമ്പൂതിരി മാനവീയതയുടെ മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച മഹാകവിയായിരുന്നുവെന്ന് മലയാളം മിഷൻ അബുദാബി അഭിപ്രായപ്പെട്ടു.

മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കവേ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നു എന്നും, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിൽ നിത്യനിർമ്മല പൗർണമി ഉണ്ടാവുന്നു എന്ന വരികളിലൂടെ മാനവികതയിലൂന്നിയ തന്റെ ജീവിത ദർശനം വ്യക്തമാക്കുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ  ധർമ്മസങ്കടങ്ങൾ ആവിഷ്ക്കരിച്ച അക്കിത്തം നവോത്ഥാനവും ദേശീയവിമോചനവും എന്ന പോലെ മഹായുദ്ധങ്ങളും മഹാവ്യാധികളും ശാസ്ത്രത്തിൻ്റെ ദുരുപയോഗവും കണ്ട തലമുറയുടെ പ്രതിനിധിയാണ്.

നിരാശകൊണ്ട് മനസ്സു തകർന്ന മനുഷ്യൻ്റെ അന്തർലോകത്തെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ അദ്ദേഹം ആവിഷ്ക്കരിച്ചതെന്ന് മലയാളം മിഷൻ അബുദാബി കൺവീനർ വിപികൃഷ്ണകുമാർ കോർഡിനേറ്റര്മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാർ എന്നിവർ അനുശോചന സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top