24 October Saturday

കല കുവൈറ്റിന്റെ എട്ടാമത്തെ ചാര്‍ട്ടേഡ് വിമാനം 21ന് കൊച്ചിക്ക്, രജിസ്‌ട്രേഷന്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 16, 2020

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന  പ്രവാസികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ  വിമാനം ആഗസ്റ്റ് 21 ന് കൊച്ചിക്ക് യാത്ര തിരിക്കും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 115 ദിനാറാണു ഈടാക്കുന്നത്.

എല്ലാ യാത്രക്കാര്‍ക്കും കല കുവൈറ്റ്  സൗജന്യമായി പിപിഇ  കിറ്റ് നല്‍കും. യാത്ര ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവര്‍ www.kalakuwait.com   എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്‌ട്രേഷന്‍ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 രജിസ്‌ട്രേഷനുമായ് ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതല്‍ വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top