23 January Wednesday
ഭാരവും സ്ഥലവും നോക്കി നിരക്ക്‌ വ്യതിയാനമില്ല

ഗൾഫിൽ നിന്ന് മൃതദേഹം എത്തിക്കാൻ ഇനി ഏകീകൃത നിരക്ക്‌; നടപടി പ്രവാസി പ്രതിഷേധം കണക്കിലെടുത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

ന്യൂഡൽഹി > പ്രവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത്‌ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക്  എയർ ഇന്ത്യ ഏകീകരിച്ചു. ഇതുപ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന സർവീസുകൾ വഴി ഇന്ത്യയിൽ എവിടേക്ക് മൃതദേഹം എത്തിക്കാനും ഇനിമുതൽ ഒരേ നിരക്കായിരിക്കും. മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക്‌ ഇരട്ടിയാക്കിയ എയർ ഇന്ത്യയുടെ നടപടി പ്രവാസികളുടെ വലിയ പ്രതിഷേധത്തിന്‌ വഴിവെച്ചു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിയും അവസാനിപ്പിക്കണമെന്ന ആവശ്യമുയർന്നു. ഇതേ തുടർന്നാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി.

പുതിയ നിരക്ക് പ്രകാരം 12 വയസിൽ താഴെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് അടയ്‌ക്കേണ്ട തുക 750 ദിർഹമാണ്‌. 12 വയസിന്‌ മുകളിലുള്ളവരുടെ മൃതദേഹത്തിന്‌  1500 ദിർഹവും ഈടാക്കും. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ കാർഗോ ഏജൻസികൾക്ക് കൈമാറി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രവാസിസംഘടനകൾ അറിയിച്ചു. അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്നിരിക്കേ  നിരക്ക് കുറയ്ക്കാനെങ്കിലും എയർ ഇന്ത്യ തയാറാകണമെന്ന് കാട്ടി വിവിധ പ്രവാസി സംഘടനകൾ ശക്തമായ പ്രതിഷേധമാണ്‌ ഉയർത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top