22 April Monday

എഐസി ബെൽഫാസ്റ്റ് ആന്റി റേഷ്യൽ ഡേ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ (IWA) ബെൽഫാസ്റ്റ് ഘടകത്തിന്റെ നേതൃത്വത്തിൽ  യുണൈറ്റഡ് നേഷൻസ് ആഹ്വാനം ചെയ്ത ആന്റി റേഷ്യൽ ഡേ കാമ്പെയിൻ സംഘടിപ്പിച്ചു. മൈഗ്രന്റ് കമ്മ്യുണിറ്റിയോട് സർക്കാർ തലത്തിൽ അനുഭാവപൂർണമായ നിലപാടുകൾ ആണ് ഉള്ളത് എങ്കിലും ജോലി സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും റേഷ്യൽ ഡിസ്ക്രീമിനേഷൻ പ്രശ്നങ്ങൾ നോർത്തേൺ ഐർലണ്ടിലും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.



റേഷ്യൽ ഘടകങ്ങളെ പൂർണ്ണമായും ഇല്ലാതെ ആക്കാനുള്ള യുണൈറ്റഡ് നേഷൻസിന്റെ ശ്രമങ്ങളുടെ ഭാഗമായയുള്ള എല്ലാ കാമ്പെയിനുകളും കൂടുതൽ ഇതര കമ്മ്യുണിറ്റ് അംഗംങ്ങളെ കൂടി ഉലപ്പെടുത്തി വിജയപഥത്തിൽ എത്തിക്കാൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.മൈഗ്രന്റ് കമ്മ്യുണിറ്റി അംഗങ്ങൾ കൂടുതലായി താമസിക്കുന്ന ഓർമ്മ റോഡിലും ബെൽഫാസ്റ്റ് സിറ്റി സെന്ററിലും ആയി നടന്ന കാമ്പെയിൻ പ്രവർത്തനങ്ങളോട് വളരെ അനുകൂലമായ പ്രതകരണം ആണ് ലഭിച്ചത് ഇസ്‌ലാമോഫോബിയ,കൾച്ചറൽ ഷോക്ക് തുടങ്ങിയ മെന്റൽ ഹെൽത്ത് പ്രശ്ങ്ങൾ നിർമ്മാർജ്ജനം ചെയ്യന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഭാവിയിൽ ഏറ്റെടുക്കും എന്ന് നോർത്തേൺ ഐർലൻഡ് AIC-IWA-സമീക്ഷ ഭാരവാഹികൾ അറിയിച്ചു.

ആന്റി റേഷ്യൽ ഡേ കാമ്പെയിൻ പരിപാടികൾക്ക് ശേഷം നടന്ന ബെൽഫാസ്റ്റ് സെൻട്രൽ ലൈബ്രറിയിൽ നടന്ന AICയുടെയും ബഹുജനസംഘനാ പ്രതിനിധികളുടെയും സംയുക്ത യോഗം നടന്നു.യോഗത്തിൽ കേരളത്തിലെ എല്ലാ ഇടത് സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്നു.സംഘ്പരിവാർ ശക്തികൾ ആണ് ലോകത്തിലെ ഏറ്റവും വലിയ റേഷ്യൽ പ്രോത്സാഹികൾ എന്ന് യോഗം വിലയിരുത്തി.നിറം,ജാതി,മതം എന്നിങ്ങനെ ഒരു രാജ്യത്തെ ജനതെയെ തന്നെ വേർതിരിക്കുന്ന പ്രാകൃത രാഷ്ട്രീയത്തെയാണ്‌ ഇന്ത്യയിലെ ബിജെപി-സംഘ്പരിവാർ ശക്തികൾ പ്രതിനിധീകരിക്കുന്നത്.ആധുനിക പരിഷ്കൃത സമൂഹത്തിന് അപമാനകരമായ സംഘ്പരിവാർ രാഷ്ട്രീയത്തെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ മതേതര ശക്തിയായ ഇടത് പക്ഷം മത്‌സരിക്കുന്ന എല്ലാ സീറ്റുകളും വിജയിപ്പിക്കണം എന്ന് വോട്ട് അവകാശം ഉള്ള എല്ലാ മലയാളികളോടും യോഗം അഭ്യർത്ഥിച്ചു.

 


പ്രധാന വാർത്തകൾ
 Top