Deshabhimani

അക്കാഫ് ഇവന്റ്സ് കൺവൻഷൻ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 04:05 PM | 0 min read

ദുബായ് > അക്കാഫ് ഓണം 2024 ന്റെ അവസാന ഒരുക്കങ്ങൾ അവലോകനം ചെയ്യുവാനായി അൽ നാഹ്ദ നെസ്റ്റോ മിയ മാളിൽ കൺവെൻഷൻ സംഘടിപ്പിക്കുകയുണ്ടായി. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ , ട്രഷറർ ജൂഡിൻ ഫെർണാൻണ്ടസ് , ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് പ്രസിഡൻറ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ്‌ കെ. വി, ഓണം 2024 പ്രൊഗ്രാം ഡയറക്ടർ ശ്യാം വിശ്വനാതൻ, എക്സ്കോം രഞ്ജിത് കോടോത്ത്, ജനറൽ കൺവീനർ ഷക്കീർ ഹുസൈൻ, ജോയിന്റ് ജനറൽ കൺവീനർമാരായ റമൽ നാരായൻ, ദീപിക സുജിത്ത്, അനി കാർത്തിക് , ലേഡീസ് വിങ് ഭാരവാഹികളായ ചെയർപേഴ്സൺ റാണി സുധീർ ,പ്രസിഡണ്ട് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂടുകയുണ്ടായി.

യുഎഇ ഇതുവരെ കാണാത്ത തരത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ഗൃഹാതുരതയിൽ നമ്മുടെ കലാലയ അനുഭവങ്ങൾ, അതേ വൈകാരികതയോടെ ഇവിടെ പുനർസൃഷ്ടിക്കുകയാണ് അക്കാഫ് ഇവന്റ്സ്. ഘോഷയാത്രയും പുലികളിയും തിരുവാതിരക്കളിയും വടംവലിയും ദഫ്മുട്ടും പരമ്പരാഗത കലാരൂപങ്ങളും ,സംഘ നൃത്തങ്ങളുമൊക്കെ നിറയുന്ന വേദിയെ പ്രകമ്പനം കൊള്ളിക്കാൻ "താമരശ്ശേരി ചുരം " ബാൻഡിന്റെ സംഗീത പരിപാടിയും , പ്രശസ്ത സിനിമാതാരം ശ്വേതാ മേനോൻ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടും. ഇതിനൊക്കെ പുറമെ എൺപതുകൾ മുതൽ ഇങ്ങോട്ടുള്ള കേരളത്തിലെ ക്യാമ്പസുകളുടെ വേഷവിധാനങ്ങളോടെ പൂർവ്വ വിദ്യാർത്ഥികളെ സ്വീകരിക്കാൻ അക്കാഫ് ടീം ഇവിടെ സജ്ജമാണ്. കലാലയങ്ങളിലെ ചൂടേറിയ , വാശിയേറിയ തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ നിറഞ്ഞതായിരിക്കും അക്കാഫ് ക്യാമ്പസ് ഓണം. പോസ്റ്ററുകളും കൊടിതോരണങ്ങളും ബാനറുകളും കോളേജ് കാന്റീനും ഒക്കെയായി പഴയകാല കലാലയ ഓർമകളെ തിരിച്ചു കൊണ്ടുവരികയാണ് എന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home