14 August Friday

അബുദാബിയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

അബുദാബി > അബുദാബിയിൽ മലയാളം മിഷൻ വിദ്യാർഥിനി അപസ്‌മാരത്തെ തുടർന്ന്‌ മരിച്ചു. ഫാത്തിമ നൂഹ (9) ആണ്‌ മരിച്ചത്‌. അപസ്‌മാരത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. തൃശൂർ വാടാനപ്പള്ളി സ്വദേശി മുക്രിയാത്ത് വീട്ടിൽ അമീൻ അബ്ദുള്ളയുടെ മകളാണ് ഫാത്തിമ നൂഹ. അസുഖം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി ബനിയാസിൽ ഞായറാഴ്ച രാവിലെ ഖബറടക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top