Deshabhimani

അബുദാബിയും ദുബായും മികച്ച താമസയോഗ്യമായ നഗരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 08:51 PM | 0 min read

ദുബായ് > മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച താമസയോഗ്യമായ നഗരങ്ങളായി അബുദാബിയും ദുബായും. 2024-ലെ ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ ഗ്ലോബൽ ലൈവബിലിറ്റി സൂചിക പ്രകാരം ഇരു എമിറേറ്റുകളും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസ നിലവാരത്തിലും സ്കോറുകൾ മെച്ചപ്പെടുത്തി. ഇതേ മേഖലകളിൽ ദുബായ് കൈവരിച്ച പുരോഗതിയാണ് സൂചികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്.

'ക്രൈം ആൻഡ് സേഫ്റ്റി ഇൻഡക്‌സസ്' അനുസരിച്ച്  88.2 പോയിൻ്റുമായി ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്ന് അബുദാബിയാണ്. 11.8 പോയിൻ്റുമായി ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

2024 ൻ്റെ ആദ്യ പാദത്തിൽ ദുബായ് എമിറേറ്റിലെ ആകെ ലൈസൻസുള്ളതും പ്രവർത്തനക്ഷമവുമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ എണ്ണം 5,020 ആയി ഉയർന്നതായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. എമിറേറ്റിൽ ലൈസൻസുള്ള ഡോക്ടർമാരുടെ ആകെ എണ്ണം 13,370 ആയി ഉയർന്നു. ഈ മേഖലയിലെ മികച്ച പത്ത് നഗരങ്ങളിൽ കുവൈത്ത് സിറ്റി, ദോഹ, ബഹ്‌റൈൻ എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആഗോള സൂചികയിൽ അഞ്ച് വിഭാഗങ്ങളിലായി 173 നഗരങ്ങളാണുള്ളത്.
 



deshabhimani section

Related News

View More
0 comments
Sort by

Home