ദമാം> എല്‍ഡിഎഫ് കൺവീനറും സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവുമായ എ. വിജയരാഘവൻ ദമ്മാം സന്ദർശിക്കുന്നു . ജനുവരി 23 ന് ദമ്മാമിൽ എത്തുന്ന അദ്ദേഹം നവോദയ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ മുഖ്യ പ്രഭാഷണം നടത്തും. ദേശീയ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന മർമ്മ പ്രധാനങ്ങളായ വിഷയങ്ങളെ മുൻനിർത്തിയാണ് നവോദയ സാംസ്കാരിക വേദി സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
നവോദയ കിഴക്കൽ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യത്യസ്ത വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന പൊതു സെമിനാറിൽ എ. വിജയരാഘവൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. കോബാറിൽ ജനുവരി 23 ന് "ഇടതുപക്ഷവും പ്രവാസികളും " ; ജൂബൈലിൽ 24 ന് "ഇടതുപക്ഷവും സാമൂഹിക മുന്നേറ്റവും " ; ദമ്മാമിൽ 25 ന് ''ലോകസഭാ തിരഞ്ഞെടുപ്പും ബദൽ രാഷ്ട്രീയവും"; ഖത്തീഫിൽ 25 ന് "വർഗ്ഗ സമരം സമകാലിക ഇന്ത്യയിൽ " ; അൽഹസ്സയിൽ 26 ന് "ലോക സഭാതിരഞ്ഞെടുപ്പും ബദൽ രാഷ്ട്രീയവും" എന്നീ വിഷയങ്ങളിലായിരിക്കും സെമിനാറുകള്‍ സംഘടിപ്പിക്കുക. പ്രവിശ്യയിലെ വിവിധ സംഘടന പ്രതിനിധികളുമായി എ വിജയരാഘവൻ കൂടിക്കാഴ്ച നടത്തും .
പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന സെമിനാറിൽ പങ്കെടുക്കാൻ എല്ലാ ജനാധിപത്യവാദികളേയും നവോദയ സഹൃദയം സ്വാഗതം ചെയ്യുന്നു