14 October Monday

നിർത്തിയിട്ട ടാക്സയിൽ വാനിടിച്ച് അപകടം; പൊലീസ് ദൃശ്യങ്ങൾ പങ്കുവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

അബുദാബി > കാൽ നടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനായി നിർത്തിയ ടാക്സയിൽ അശ്രദ്ധമായി ഓടിച്ച വാനിടിച്ച് അപകടം. മൂന്ന് കാൽനടയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. അബുദാബി പൊലീസിന്റെ റോഡ് ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു.

പൊലീസ് പങ്കുവെച്ച 25 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, കാൽനടയാത്രക്കാർക്ക് കുറുകെ കടക്കാൻ നിർത്തിയ ടാക്‌സി കാണാതെ വേഗത്തിൽ വന്ന മിനി വാൻ അവസാന നിമിഷം അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഹസാർഡ് ലൈറ്റുകൾ ഓണാക്കി നേരത്തെ നിർത്തിയിരുന്ന ടാക്സിയിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

കാൽനട ക്രോസിംഗുകളിൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കാൽനട സുരക്ഷ കാൽനടയാത്രക്കാരുടെയും ഡ്രൈവർമാരുടെയും സംയുക്ത ഉത്തരവാദിത്ത്വമാണ് അതോറിറ്റി അറിയിച്ചു.

ക്രോസിംഗിനായി നിയുക്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും കാൽനടയാത്രക്കാരുടെ ക്രോസിംഗ് നീക്കത്തിൽ ശ്രദ്ധ ചെലുത്താനും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. കാൽനടയാത്രക്കാർക്ക് ക്രോസിംഗിനായുള്ള നിയുക്ത സ്ഥലങ്ങളിൽ മുൻഗണന നൽകാത്തതിന് വാൻ ഡ്രൈവറുടെ മേൽ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top