12 December Thursday

എറണാകുളം സ്വദേശിനി അബൂദബിയില്‍ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

അബൂദബി > മകള്‍ക്കൊപ്പം താമസിച്ചുവന്ന എറണാകുളം സ്വദേശിനി അബൂദബിയില്‍ നിര്യാതയായി. എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു - 88) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. അബൂദബി ബിന്‍ അലി ആന്റ് സേഫ് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഒമര്‍ അലിയുടെ ഭാര്യാ മാതാവാണ്.

ഞായറാഴ്ച രാവിലെ 11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ല്യൂ.ഡി), ജെസിയ മൂസ (ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്), സജിത റാഫി (എ.ഇ.ഇ. എം.ഇ.എസ്.), മിനി നജീബ് (അല്‍ ഐന്‍), സിനി ഒമര്‍ അലി ( ഓപറേഷന്‍ മാനേജര്‍, ബിന്‍ അലി ഗ്രൂപ്പ്, അബൂദബി). മരുമക്കള്‍: നിഷ (കെ.എസ്.ഇ.ബി), മൂസ (ദുബൈ), മുഹമ്മദ് റാഫി (ജോയിന്റ് ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ്), നജീബ് (അല്‍ ഐന്‍).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top