14 July Tuesday
സൗദിയില്‍ 74 ശതമാനവും ബഹ്‌റൈനില്‍ 60 ശതമാനവും രോഗമുക്തി

ഗള്‍ഫില്‍ 45 മരണം; സൗദിയില്‍ 24 ഉം ഒമാനില്‍ ഒന്‍പതും

അനസ് യാസിന്‍Updated: Wednesday Jun 3, 2020
 
 
മനാമ: കൊറോണവൈറസ് ബാധിച്ച് ഗള്‍ഫില്‍ മരണം ഉയരുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ 1,165 പേര്‍ മരിച്ചു. 2,38,817 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1,45,052 പേര്‍ക്ക് രോഗം ഭേദമായി. 
 
ഗള്‍ഫില്‍ ചൊവ്വാഴ്ച മാത്രം 45 പേര്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചു. സൗദിയില്‍ 24 പേരും ഒമാനില്‍ ഒന്‍പത് പേരും കുവൈത്തില്‍ ആറു പേരും യുഎഇയിലും ഖത്തറിലും മൂന്നു പേര്‍ വീതവുമാണ് മരിച്ചത്. 
 
സൗദിയില്‍ കഴിഞ്ഞ ഏതാനും ദിവസമായി 20ന് മുകളിലാണ് മരണ സംഖ്യ സൗദിയില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 89,011. ഇതില്‍ 549 പേര്‍ മരിച്ചു. 
 
ഒമാനില്‍ ആദ്യമായാണ് ഒറ്റദിവസം ഒന്‍പത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 12,799 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 
 
കുവൈത്തില്‍ ആകെ മരണം 226 ആയി ഉയര്‍ന്നു. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 28,649.
 
യുഎഇയില്‍ 596 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ആകെ സ്ഥിരീകരിച്ച കേസുകള്‍ 35,788. സൗദി കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മരണ നിരക്ക് യുഎഇയിലാണ്. ഇതുവരെ 269 പേര്‍ മരിച്ചു. 
 
ഖത്തറില്‍ രോഗികള്‍ അറുപതിനായിരം കടന്നു. ഇതില്‍ 43 പേര്‍ മരിച്ചു. ചൊവ്വാഴ്ച 1,826 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 
 
കുവൈത്ത് 877, ഒമാന്‍ 576, ബഹ്‌റൈന്‍ 364 എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകള്‍.
 
സൗദിയില്‍ 73.91 ശതമാനമാണ് രോഗമുക്തി. ആകെ രോഗികളില്‍ 65,790 പേര്‍ക്ക് രോഗം ഭേദമായി. സൗദിക്ക് പിന്നില്‍ രോഗമുക്തിയില്‍ രണ്ടാം സ്ഥാനത്ത് ബഹ്‌റൈനാണ്. മൊത്തം രോഗികളില്‍ 60.16 ശതമാനത്തിനാണ് രോഗമുക്തി. ഖത്തറില്‍ 59.80 ശതമാനവും യുഎഇയില്‍ 55.42 ശതമാനവും രോഗമുക്തിയുണ്ട്. 
 
തിങ്കളാഴ്ച സൗദിയില്‍ ഏഴ് മലയാളികള്‍ മരിച്ചിരുന്നു. ആദ്യമായാണ് സൗദിയില്‍ ഒറ്റ ദിവസം ഇത്രയും മലയാളികള്‍ മരിക്കുന്നത്. തിങ്കളാഴ്ച വരെ ഗള്‍ഫില്‍ മരിച്ചത് 169 മലയാളികളാണ്. 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top