24 February Monday

സഹപ്രവര്‍ത്തകയോട് ചുംബനം ചോദിച്ച വിദേശ തൊഴിലാളിക്ക് സൗദിയിൽ നാലായിരം റിയാല്‍ പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

ജിദ്ദ>  സഹപ്രവര്‍ത്തകയോട് ചുംബനം ചോദിച്ച കേസില്‍ വിദേശ തൊഴിലാളിക്ക് പിഴ ശിക്ഷ. ജിദ്ദ ക്രിമിനല്‍ കോടതിയാണ് അറബ് വംശജനായപ്രതിക്ക് നാലായിരം റിയാല്‍ പിഴ ചുമത്തിയത്.ജോലി സ്ഥലത്തുവെച്ച് സഹപ്രവര്‍ത്തകന്‍ ഉപദ്രവിച്ചെന്നും കൈയില്‍ കയറിപ്പിടിച്ച് ആവര്‍ത്തിച്ച് ചുംബനം ചോദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

ദേഹത്ത് കൂട്ടിയുരസാന്‍ പ്രതി ശ്രമിച്ചെന്നും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വേതനം വെട്ടികുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.

ജീവനക്കാരിയെ സ്പര്‍ശിച്ചെന്ന ആരോപണം നിഷേധിച്ച പ്രതി തമാശക്കു വേണ്ടിയാണ് ചുംബനം ചോദിച്ചതെന്ന് കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പ്രതിയുടെ വാദം കോടതി തള്ളുകയും പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു. യുവതിയെ സ്പര്‍ശിച്ചെന്ന കുറ്റത്തില്‍നിന്നും തെളിവില്ലെന്ന കാരണത്താല്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയ വ്യക്തിയാണെന്ന കാര്യം കണക്കിലെടുത്താണ് പ്രതിക്ക് താരതമ്യേന കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്ന് കോടതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top