02 December Friday

സൗദിയില്‍ സ്‌ത്രീയുടെ വയറ്റില്‍ നിന്ന് മൂന്ന് കിലോ മുടി നീക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

മനാമ> സൗദിയില്‍ സ്‌ത്രീയുടെ വയറ്റില്‍ നിന്ന് മൂന്ന് കിലോ മുടി ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. അല്‍ ജൗഫിലെ കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലാണ് വയറ്റില്‍ നിന്നും മുടിക്കെട്ട് നീക്കിയത്.കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഹെല്‍ത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ് ട്വിറ്ററില്‍ അറിയിച്ചു.

സ്‌കാനിങ്ങില്‍ വയറ്റിനുളളില്‍ അസാധാരണ വലിപ്പമുള്ള വസ്തു കണ്ടതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡയരക്ടറേറ്റ് സ്ത്രീയുടെ പ്രായം വ്യക്തമാക്കിയിട്ടില്ല. ആമാശയത്തിനുള്ളില്‍ മുടി എങ്ങനെ വന്നു എന്നോ ശസ്ത്രക്രിയക്ക് എത്ര സമയമെടുത്തെന്നോ വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top