03 August Monday

കോവിഡ്: കുവൈത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

അജയന്‍ പദ്മനാഭന്‍, ശശി കുമാര്‍

 
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞി പറമ്പത്ത് അജയന്‍ പദ്മനാഭന്‍(48), പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശികുമാര്‍(52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്. 
 
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അജയന്‍ പത്മനാഭന്‍. സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സന്ധ്യ. രണ്ടു മക്കളുണ്ട്. 
 
ശശികുമാറും രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.  കെജിഎല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ കാവേരി. സ്‌നേഹ, സന്ദീപ് എന്നിവര്‍ മക്കള്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 
 
 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top