റിയാദ് > ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വിജയന് വയനാടിന് കേളി കലാ സാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കേളി മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും മലാസ് ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിജയന് വയനാട്.
ഏരിയ പ്രസിഡന്റ് സെബിന് ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദ് മേലേതില്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന് മയ്യില്‍, ബിപി രാജീവന്, കേന്ദ്ര കമ്മിറ്റി അംഗം ടിആര്‍ സുബ്രഹ്മണ്യന്, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ വിപി ഉമ്മര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ യുണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഏരിയ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജയപ്രകാശ്, ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ വിപി ഉമ്മര്‍ എന്നിവര്‍ ഉപഹാരം നല്കി. തുടര്‍ന്ന് ഏരിയക്കു കീഴിലുള്ള യുണിറ്റുകളും ഉപഹാരങ്ങള്‍ നല്കുകയുണ്ടായി. ചടങ്ങില്‍ മലാസ് ഏരിയയിലെ അഞ്ചു യുണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തു. യാത്രയയപ്പിന് വിജയന് വയനാട് നന്ദി പറഞ്ഞു.